പ്രീ ബുക്കിങ് റെക്കോർഡുകൾ; തകർത്താടുകയാണ് ‘ലിയോ’

Jaihind Webdesk
Tuesday, October 17, 2023

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇന്ത്യയില്‍നിന്നും വിദേശത്തുമായി ആദ്യയാഴ്ച്ചയിലെ പ്രി ബുക്കിങ്ങിലൂടെ ഇതുവരെ 100 കോടിയാണ് ലിയോ നേടിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ‘ലിയോ’യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ഞായറാഴ്ച മാത്രം ഓണ്‍ലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. കേരളത്തില്‍ പ്രീ ബുക്കിങ്ങിലൂടെ ഇതുവരെ 7.25 കോടിയാണ് നേടിയിരിക്കുന്നത്.