നെടുമങ്ങാട് കോടതിയില്‍ അഭിഭാഷകനു നേരെ ആക്രമണം

Jaihind Webdesk
Wednesday, October 4, 2023

കോടതിയില്‍ അഭിഭാഷകര്‍ക്ക് നേരെ മര്‍ദനം. തിരുവനന്തപുരം നെടുമങ്ങാട് കോടതിയിലാണ് അഭിഭാഷകര്‍ക്ക് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ അഭിഭാഷകനായ പ്രകാശിന്റെ തലയ്ക്ക് പരിക്കേറ്റു. എതിര്‍കക്ഷിയുടെ സാക്ഷിയാണ് അഭിഭാഷകരെ മര്‍ദിച്ചത്. കോടതിയില്‍ വെച്ച് കുട കൊണ്ട് പ്രകാശിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി ഷാജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഭിഭാഷകനെ മര്‍ദിച്ചതില്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പോലീസിന്റെ സാനിദ്ധ്യത്തില്‍ അഭിഭാഷകനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.