താരസംഘടനക്കെതിരെ വനിതാ കമ്മീഷന്‍

Jaihind News Bureau
Thursday, June 28, 2018

താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് ശരിയായില്ലെന്ന് അവർ പറഞ്ഞു.

ഇടത് എം.എൽ.എമാരായ മുകേഷും ഗണേഷും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കണമായിരുന്നു. അമ്മ പ്രസിഡന്റ് എന്ന നിലയിൽ മോഹൽലാൽ ഉത്തരവാദിത്വമുള്ള നിലപാട് എടുക്കണം. നടിയെ ആക്രമിച്ച വിഷയം സമൂഹത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടണമെന്നും എം.സി ജോസഫൈൻ കൊച്ചിയിൽ പറഞ്ഞു.