ടെലികോം രംഗത്ത് ജിയോയുടെ പുതിയ ചുവടുവെപ്പ്

Jaihind News Bureau
Friday, July 6, 2018

ഉപഭോക്താക്കളുടെ മനസ് കീഴടക്കി വീണ്ടും ടെലികോം വിപണിയില്‍ മുന്നേറുകയാണ് റിലയൻസ് ജിയോ. ഇന്ന് ഉപഭോക്താക്കളുടെ ഏറ്റവും വലിയ പ്രശ്‌നമായ മോശം റേഞ്ചിന് പ്രതിവിധിയുമായാണ് ജിയോയുടെ പുതിയ രംഗപ്രവേശം.

റേഞ്ച് കുറവ് ഇനി ഒരിക്കലും ഒരു പ്രശ്‌നമേ ആകില്ല. വൈ ഫൈ ഉപയോഗിച്ച് റേഞ്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരുങ്ങുകയാണ് ജിയോ. വോയ്സ് ഓവർ വൈഫൈ സംവിധാനമാണ് ജിയോ പുതിയതായി ഒരുക്കുന്നത്.

കോളിലായിരിക്കെ റേഞ്ച് പോയാൽ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈ ഫൈ ഉപയോഗിച്ച് കോൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ജിയോ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

10,000 വൈഫൈ ഹോട്ട് സ്പോട്ടുകൾ അടുത്ത മാസത്തോടെ രാജ്യമൊട്ടാകെ കൊണ്ടുവരാനാണ് ടെലികോം മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ സേവനം അധികം വൈകാതെ ഉപഭോക്താക്കൾക്ക് നൽകിത്തുടങ്ങുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.