ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ ഭൂപേഷ് ബാഗല്‍

webdesk
Sunday, December 16, 2018

ചത്തീസ്ഗഢിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഭൂപേഷ് ബാഗല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഒഴിവാക്കാനാകാത്ത വ്യക്തിത്വമാണ്. ചന്ദുലാല്‍ ചന്ത്രകാന്തിന്റെ ശിഷ്യനായി 1980ലാണ് ബാഗല്‍ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദവികള്‍ പടിപടിയായി ചവിട്ടികയറിയാണ് 2014 ചത്തീസ്ഗഢ് പി.സി.സി അധ്യക്ഷനായി നിയമിതനായത്. ആഡംബര വിവാഹത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ നേതാവാണ് ബാഗല്‍. 57 വയസ്സുകാരനായ ബാഗല്‍ ഹിന്ദി എഴുത്തുകാരനായ നരേന്ദ്രദേവ് വര്‍മ്മയുടെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി അതിരുകടന്ന ചത്തീസ്ഗഢില്‍ പ്രഗത്ഭനായ നേതാവിനെ തന്നെയാണ് രാഹുല്‍ഗാന്ധി കളത്തിലിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മൃഗീയ ഭൂപേഷ് ബാഗലിന് കരുത്ത് പകരും..
ഒറ്റക്ക് നിന്ന് പടനയിച്ചാണ് ചത്തീസ്ഗഡില്‍ മൂന്ന് രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ ഭൂപേഷ് ബാഗെല്‍ പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ നിരന്തരമായി രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തി. അഴിമതി, കമ്മീഷന്‍ വാങ്ങിയതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഭൂപേഷ് ബാഗെലും സംഘവും ഉന്നയിച്ചിരുന്നു.

സംഘടനയെ ശക്തിപ്പെടുത്താന്‍ ഭൂപേഷ് ബാഗെല്‍ തീരുമാനുച്ചത് വലിയ റാലികള്‍ നടത്താനല്ല. സംസ്ഥാനത്തെ കര്‍ഷകരെയും യുവാക്കളെയും ബന്ധപ്പെട്ടുകൊണ്ടുള്ള ചെറിയ ആളുകളുള്ള പദയാത്രകളാണ് ഭൂപേഷ് ബാഗെല്‍ തന്റെ മാര്‍ഗമായി തെരഞ്ഞെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലളില്‍ ഭൂപേഷ് ബാഗെല്‍ നടത്തിയ ഈ യാത്രകള്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജവും ജനങ്ങള്‍ക്ക് പ്രതീക്ഷയും നല്‍കി. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയില്‍ നിന്ന് ആശ്വാസമാകാന്‍ ഭൂപേഷിന് കഴിഞ്ഞു. പരമാവധി ആളുകളെ നേരില്‍ കാണുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ തന്ത്രം. 10000ലേറെ കിലോമീറ്ററാണ് ഭൂപേഷ് ബാഗെല്‍ നടന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നായിരുന്നു പ്രധാന വാഗ്ദാനം.
ജാതി ഏറെ നിര്‍ണായകമായ ചത്തീസ്ഗഡില്‍ ഭൂപേഷ് ബാഗെല്‍ ബിജെപിയെയും ജോഗിയെയും നേരിടാന്‍ ഇത്തവണ പുതിയ നീക്കമാണ് നടത്തിയത്. ബിജെപിയെ മൂന്ന് തവണയും അധികാരത്തിലെത്തിച്ച ഒബിസി വിഭാഗങ്ങളെ കോണ്‍ഗ്രസിനോടടുപ്പിക്കാനാണ് ശ്രദ്ധിച്ചത്. കുമര്‍മി, സഹു സുമദായങ്ങളടങ്ങുന്ന ഒബിസി വോട്ട് ബാങ്ക് 36% ആണ് ചത്തീസ്ഗഡില്‍. ഈ നീക്കം ബിജെപി പ്രതീക്ഷിച്ചില്ല.

അജിത്ത് ജോഗി-ബിഎസ്പി സഖ്യം ദുര്‍ഗ്, റായ്പൂര്‍, ബിലാസ്പൂര്‍ എന്നീ മേഖലകളില്‍ ഏതാണ്ട് 9% വോട്ട് കോണ്‍ഗ്രസില്‍ നിന്ന് ചോര്‍ത്തി. ബിജെപിയുടെ ആദിവാസി, ദളിത് വോട്ടുകളും സഖ്യം ചോര്‍ത്തി. എന്നാല്‍ ഈ കുറവിനെ കോണ്‍ഗ്രസ് മറികടന്നത് 8-10% ഒബിസി വോട്ടുകള്‍ അധികം നേടിക്കൊണ്ടാണ്. ഈ നീക്കത്തിലാണ് ബിജെപിയും അജിത്ത് ജോഗി-ബിഎസ്പി സഖ്യവും തകര്‍ന്നത്. കഴിഞ്ഞ 15 വര്‍ഷമായി ചത്തീസ്ഗഡും മധ്യപ്രദേശും ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. ഇവിടങ്ങളില്‍ തിരിച്ചുവ വരിക എന്നത് കോണ്‍ഗ്രസിന്റെ സ്വപ്നമായിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ ഭൂപേഷ് ബാഗെലും സംസ്ഥാനത്തെ കോണ്‍ഗ്രസും നേടിയ വിജയം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ അല്‍പ്പം തിളക്കമേറിയത് തന്നെയാണ്.[yop_poll id=2]