ക്രൈസ്റ്റ് ചർച്ചിലെ വെടിവെയ്പ് ഭീകാരാക്രമണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി

webdesk
Friday, March 15, 2019

ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെയ്പ് ഭീകാരാക്രമണം ആണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൽ. ആക്രമണത്തിൽ
മരിച്ചവരുടെ എണ്ണം 49 ആയി. 50 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം, അക്രമി ഓസ്‌ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് അക്രമി പള്ളിക്കുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്[yop_poll id=2]