കോവിഡ് 19: ഏയർ ഇന്ത്യ ആറ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി

Jaihind News Bureau
Friday, March 13, 2020

ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ ആറ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഏയർ ഇന്ത്യ നിർത്തി. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, ദക്ഷിണ കൊറിയ , ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള ലർവീസുകളാണ് ഏപ്രിൽ 30വരെ റദ്ദാക്കിയിരിക്കുന്നത്.

അതേസമയം ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കാൻ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിലെത്തി. മലയാളികളുൾപ്പടെയുള്ളവരെ സംഘം പരിശോധിക്കും. അതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെ വരെ എത്തിയ യാത്രക്കാരിൽ ഇരുപത്തിരണ്ടുപേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.