കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ അക്കാദമിയ്ക്ക് തുടക്കം

Jaihind News Bureau
Thursday, July 5, 2018

കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ അക്കാദമിയായ എസ്.എച്ച് അമിഗോസിന് തൃശ്ശൂരിൽ തുടക്കം. ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണ്ണൂർ അക്കാദമി ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടർ മഞ്ഞില ഒളിമ്പിക് ദീപം തെളിയിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ലോഗോ പ്രദർശിപ്പിച്ചു.

ഡോ.ബോബി ചെമ്മണ്ണൂരാണ് അമിഗോസ് ഫുട്‌ബോൾ അക്കാദമിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഫുട്‌ബോൾ താരങ്ങൾക്കുള്ള ബൂട്ട്‌സും ജേഴ്‌സിയും ചടങ്ങിൽ അദ്ദേഹം വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച വർക്കല കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലാലി ജെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി യോഗാ പ്രദർശനവും ലോകസംഗീത ദിനാചരണത്തിന്‍റെ ഭാഗമായി കർണാടക സംഗീത ഫ്യൂഷൻ പരിപാടിയും അരങ്ങേറി.