കെ.എസ്.യു മാര്‍ച്ചിനുനേരെ പോലീസ് നരനായാട്ട്

Jaihind Webdesk
Monday, October 21, 2019

കോട്ടയം: അനധികൃതമായി മാര്‍ക്ക് ദാനം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലില്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എം.ജി സർവ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് നരനായാട്ട്. പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ജലപീരങ്കി പ്രയോഗിച്ചു . പിന്നിട് പ്രവര്‍ത്തകരെ പോലിസ്സ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു .കളക്ട്രേറ്റ് പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ ഉണ്ടായി. സമാധാനപരമായി മാര്‍ച്ച് നടത്തുകയായിരുന്ന പ്രവര്‍ത്തകരെ പോലീസ് തടയുകയും തുടര്‍ന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. വനിതകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തടസ്സം നിന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണനുള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ സ്ഥലത്തെത്തി പോലീസുമായി ചർച്ച നടത്തുകയാണ്.