കെവിൻ കൊലക്കേസിൽ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

Jaihind Webdesk
Wednesday, February 13, 2019

Kevin-Murder Case

കെവിൻ കൊലപാതക കേസിൽ പ്രാഥമിക വാദം ഇന്നാരംഭിക്കും. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം തുടങ്ങുന്നത്. കേസിൽ ആറു മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കെവിന്റെ കാമുകി ആയിരുന്ന നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കൃത്യത്തിന് ഉപയോഗിച്ച വാഹനം വിട്ടുകിട്ടുന്നത് സംബന്ധിച്ചും ഇന്ന് വിധി ഉണ്ടായേക്കും.

കഴിഞ്ഞവർഷം മെയ് 27 നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശിയായ കെവിനെ കാണതാകുന്നത്. തൊട്ടുത്ത ദിവസം നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. മെയ് 27ന് കാണാതായ കെവിന്റ മൃത്‌ദേഹം തെന്മലയിലെ ചാലിയേക്കര പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കാമുകിയായെ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. സാഹചര്യങ്ങൾ പരിശോധിച്ചു സംഭവം ദുരഭിമാനക്കൊലയാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു[yop_poll id=2]