കളക്ഷനിൽ ദൃശ്യത്തെ മറികടന്ന് കണ്ണൂർ സ്‌ക്വാഡ്

Jaihind Webdesk
Friday, October 13, 2023

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കളക്ഷനിൽ ദൃശ്യത്തെ മറികടന്നു. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത് ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്‍റെ ലൈഫ് ടൈം കളക്ഷനെയാണ് കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം 10 വര്‍ഷം വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ദൃശ്യം നിലനിന്നു എന്നതും വലിയ നേട്ടമാണ്.