ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ, മന്ത്രി ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, March 12, 2020

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണ്. എല്ലാ ദിവസവും നാല് വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിലെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചു. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ അപമാനിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പത്രസമ്മേളനങ്ങള്‍ നടത്തി ആരോഗ്യമന്ത്രി ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.