ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക പ്രഥമലക്ഷ്യം: ഉമ്മന്‍ചാണ്ടി

ആന്ധ്രാപ്രദേശിൽ ആരുമായും സഖ്യചർച്ചയ്ക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. പ്രഥമ പരിഗണന ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണെന്ന് ഉമ്മൻചാണ്ടി എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട എല്ലാ കോൺഗ്രസ് നേതാക്കളുമായും രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി. ഓരോ നേതാക്കളേയും പ്രത്യേകം പ്രത്യേകമായാണ് ഇരുവരും കണ്ടത്.

നേരത്തെ ഉമ്മൻചാണ്ടി ആന്ധ്രാപ്രദേശിൽ 3 ദിവസം സന്ദർശനം നടത്തിയിരുന്നു. അന്നത്തെ ചർച്ചകൾക്ക് തുടർച്ചയായിരുന്നു എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് നടന്ന കൂടിക്കാഴ്ച. ആന്ധ്രയിലെ കോൺഗ്രസ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ട്. പാർട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള തീരുമാനം എടുത്തതായി ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 മാസത്തെ ആക്ഷൻ പ്ലാൻ രൂപീകരിച്ചു. ബൂത്ത് തലം മുതൽ പി.സി.സി തലം വരെ പാർട്ടിയെ ശക്തിപ്പെടുത്തും. ആന്ധ്രാപ്രദേശിലെ എല്ലാ ജില്ലകളും സന്ദർശിക്കുമെന്നും ഉമ്മൻചാണ്ടി മാധ്യങ്ങളോട് പറഞ്ഞു.

ജഗമോഹൻ റെഡ്ഡി അടക്കം പാർട്ടി വിട്ടു പോയവർ തിരികെ വന്നാൽ സ്വീകരിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന വിഷയത്തില്‍ ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

oommen chandyandhra pradesh
Comments (0)
Add Comment