BREAKING NEWS : സൗദിയിലേക്ക് പോകാന്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി : പുതിയ വീസക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണം ; പുതിയ നിയമം ഇന്ത്യക്കാര്‍ക്കും ബാധകം

B.S. Shiju
Saturday, March 7, 2020

ദുബായ് : ഇന്ത്യയുള്‍പ്പടെയുള്ള കൊറോണ ബാധിച്ച രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.  പുതിയ വീസക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും ആരോഗ്യ (പി.സി.ആര്‍ ) സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ ഇതിനായി സ്വീകരിക്കൂ. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ നല്‍കേണ്ട ഉത്തരവാദിത്വം ഇനി അതാത് എയര്‍ലൈനുകള്‍ക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുക. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.